Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zoological Park

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പു​ള്ളി​മാ​നു​ക​ൾ ച​ത്ത സം​ഭ​വം; ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പു​ള്ളി​മാ​നു​ക​ൾ ച​ത്ത സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​കെ. മു​ഹ​മ്മ​ദ് ഷ​മീ​മി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ന്‍റെ ആ​ണ് ഉ​ത്ത​ര​വ്. പോ​സ്റ്റു​മോ​ർ​ട്ട​വും ജ​ഡം മ​റ​വ് ചെ​യ്യു​ന്ന​തും ഉ​ൾ​പ്പ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി.

സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ഉ​ത്ത​ര​വ്. വീ​ഡി​യോ ചി​ത്രീ​ക​രി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച സം​ഭ​വി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

തൃ​ശൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്

തൃ​​​ശൂ​​​ർ: ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ര​​​ണ്ടാ​​​മ​​​ത്തേ​​​തും ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഡി​​​സൈ​​​ന​​​ര്‍ സൂ​​​വു​​​മാ​​​യ തൃ​​​ശൂ​​​ര്‍ സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക് ഉ​​​ദ്ഘാ​​​ട​​​നം പു​​​ത്തൂ​​​രി​​​ൽ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ർ​​​വ​​​ഹി​​​ക്കും. വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്കി​​​ലെ ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും. സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക് സ്റ്റാ​​​ന്പ് പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു നി​​​ര്‍​വ​​​ഹി​​​ക്കും. പാ​​​ര്‍​ക്ക് സ്‌​​​പെ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ കെ.​​​ജെ. വ​​​ര്‍​ഗീ​​​സ് റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ന്‍ സ്വാ​​​ഗ​​​തം പ​​​റ‍​യും.

കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, സം​​​സ്ഥാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി, കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍, രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, അ​​​ഡ്വ. പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, മേ​​​യ​​​ര്‍ എം.​​​കെ. വ​​​ര്‍​ഗീ​​​സ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. പ്രി​​​ന്‍​സ്, എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​ര്‍​ജു​​​ന്‍ പാ​​​ണ്ഡ്യ​​​ന്‍, അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ (എ​​​ഫ്ബി ആ​​​ൻ​​​ഡ് എ) ​​​ഡോ. പി. ​​​പു​​​ക​​​ഴേ​​​ന്തി, അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ (ഫോ​​​റ​​​സ്റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) ഡോ. ​​​എ​​​ല്‍. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍, ചീ​​​ഫ് വൈ​​​ല്‍​ഡ് ലൈ​​​ഫ് വാ​​​ര്‍​ഡ​​​ന്‍ ഡോ. ​​​പ്ര​​​മോ​​​ദ് ജി. ​​​കൃ​​​ഷ്ണ​​​ന്‍, ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ര്‍​വേ​​​റ്റ​​​ര്‍ ഡോ.​​​ആ​​​ര്‍. ആ​​​ട​​​ല​​​ര​​​ശ​​​ന്‍, സു​​​വോ​​​ള​​​ജി​​​ക്ക​​​ല്‍ പാ​​​ര്‍​ക്ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബി.​​​എ​​​ന്‍. നാ​​​ഗ​​​രാ​​​ജ് തു​​​ട​​​ങ്ങി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സാ​​​മൂ​​​ഹി​​​ക​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ക്കും. ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം ജ​​​യ​​​രാ​​​ജ് വാ​​​ര്യ​​​ര്‍ ന​​​യി​​​ക്കു​​​ന്ന നി​​​ത്യ​​​ഹ​​​രി​​​ത ഗാ​​​ന​​​സ​​​ന്ധ്യ​​​യു​​​മു​​​ണ്ടാ​​​കും.

Kerala

പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് നാ​ളെ നാ​ടി​നു സ​മ​ർ​പ്പി​ക്കും

പു​​​​ത്തൂ​​​​ർ: മു​​​​പ്പ​​​​തു​​​​ വ​​​​ർ​​​​ഷം നീ​​​​ണ്ട കാ​​​​ത്തി​​​​രി​​​​പ്പി​​​​നു വി​​​​രാ​​​​മ​​​​മി​​​​ട്ട് പു​​​​ത്തൂ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക് നാ​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നാ​​​​ടി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സൂ ​​​​ഡി​​​​സൈ​​​​ന​​​​റാ​​​​യ ജോ​​​​ണ്‍ കോ ​​​​രൂ​​​​പ​​​​ക​​​​ല്​​​​പ​​​​ന നി​​​​ർ​​​​വ​​​​ഹി​​​​ച്ച പാ​​​​ർ​​​​ക്ക് വ​​​​നം വ​​​​കു​​​​പ്പി​​​​ന്‍റെ 336 ഏ​​​​ക്ക​​​​ർ സ്ഥ​​​​ല​​​​ത്താ​​​​ണ് കാ​​​​ടി​​​​ന്‍റെ വ​​​​ന്യ​​​​ത ചോ​​​​രാ​​​​തെ 23 ആ​​​​വാ​​​​സ​​​​യി​​​​ട​​​​ങ്ങ​​​​ളാ​​​​യി ഒ​​​​രു​​​​ക്കി​​​​യ​​​​ത്. മാ​​​​നു​​​​ക​​​​ളു​​​​ടെ സ​​​​ഫാ​​​​രി പാ​​​​ർ​​​​ക്ക്, ഹോ​​​​ളോ​​​​ഗ്രാം സൂ, ​​​​പെ​​​​റ്റ് സൂ ​​​​എ​​​​ന്നി​​​​വ ഉ​​​​ട​​​​ൻ തു​​​​റ​​​​ക്കും.


പാ​​​​ർ​​​​ക്കി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ലാ​​​​ൻ ​​​​ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് 40 കോ​​​​ടി​​​​യും കി​​​​ഫ്ബി​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ന് 122 കോ​​​​ടി​​​​യും മൂ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ന് 208.5 കോ​​​​ടി​​​​യു​​​​മ​​​​ട​​​​ക്കം 370.5 കോ​​​​ടി​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ആ​​​​ഫ്രി​​​​ക്ക​​​​ൻ സു​​​​ളു ലാ​​​​ൻ​​​​ഡ് സോ​​​​ണ്‍, ക​​​​ൻ​​​​ഹ സോ​​​​ണ്‍, സൈ​​​​ല​​​​ന്‍റ് വാ​​​​ലി സോ​​​​ണ്‍, ഇ​​​​ര​​​​വി​​​​പു​​​​രം സോ​​​​ണ്‍ തു​​​​ട​​​​ങ്ങി ഓ​​​​രോ ഇ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​ത്.


തൃ​​​​ശൂ​​​​ർ മൃ​​​​ഗ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു പ​​​​ക്ഷി​​​​മൃ​​​​ഗാ​​​​ദി​​​​ക​​​​ളെ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​ന​​​​ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ത​​​​മി​​​​ഴ്നാ​​​​ട്-​​​​ക​​​​ർ​​​​ണാ​​​​ട​​​​ക എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വെ​​​​ള്ള​​​​ക്ക​​​​ടു​​​​വ, മ​​​​ഞ്ഞ അ​​​​ന​​​​ക്കോ​​​​ണ്ട എ​​​​ന്നി​​​​വ​​​​യെ എ​​​​ത്തി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി. വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു പ​​​​ച്ച അ​​​​ന​​​​ക്കോ​​​​ണ്ട, ജി​​​​റാ​​​​ഫ്, സീ​​​​ബ്ര എ​​​​ന്നി​​​​വ​​​​യെ​​​​യും എ​​​​ത്തി​​​​ക്കും. നാ​​​​ല​​​​ര കി​​​​ലോ​​​​മീറ്ററോ​​​​ളം ചു​​​​റ്റി​​​​ക്ക​​​​റ​​​​ങ്ങി കാ​​​​ണാ​​​​നു​​​​ള്ള കാ​​​​ഴ്ച​​​​ക​​​​ളാ​​​​ണു പാ​​​​ർ​​​​ക്കി​​​​ലു​​​​ള്ള​​​​ത്. അ​​​​ഞ്ചു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ക​​​​ഫ​​​​റ്റീ​​​​രി​​​​യ​​​​ക​​​​ളും ഒ​​​​രു​​​​ക്കി. 15 ല​​​​ക്ഷം ലി​​​​റ്റ​​​​ർ വെ​​​​ള്ളം ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​വു​​​​ന്ന ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​വു​​​​മു​​​​ണ്ട്. പ്ര​​​​തി​​​​ദി​​​​നം ഏ​​​​ഴു​ ല​​​​ക്ഷം ലി​​​​റ്റ​​​​ർ വെ​​​​ള്ളം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.


500 കെ​​​​വി സ​​​​ബ് സ്റ്റേ​​​​ഷ​​​​നു പു​​​​റ​​​​മെ സോ​​​​ളാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​വും വൈ​​​​ദ്യു​​​​തി​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി. ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന് പി​​​​റ്റേ​​​​ന്നു​​​​മു​​​​ത​​​​ൽ പാ​​​​ർ​​​​ക്കി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കും. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​നു പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കും. തൃ​​​​ശൂ​​​​രി​​​​ൽ​​​​നി​​​​ന്നു സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ലേ​​​​ക്ക് കെ ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ഡ​​​​ബി​​​​ൾ ഡ​​​​ക്ക​​​​ർ ബ​​​​സ് ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ഒ​​​​രു​​​​വ​​​​ർ​​​​ഷം 50 ല​​​​ക്ഷം​​​​ പേ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

Kerala

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്: പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ന്ത്രി കെ. ​രാ​ജ​ൻ

തൃ​​​ശൂ​​​ർ: പി​​​എം ശ്രീ ​​​വി​​​വാ​​​ദം കൊ​​​ഴു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, തൃ​​​ശൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നാ​​​ണ് പു​​​ത്തൂ​​​രി​​​ലെ പാ​​​ർ​​​ക്ക് അ​​​ങ്ക​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം മ​​​ന്ത്രി എ​​​ത്താ​​​ൻ വൈ​​​കു​​​മെ​​​ന്ന​​​റി​​​യി​​​ച്ച് പാ​​​ർ​​​ക്കി​​​ന്‍റെ സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ കെ.​​​ജെ. വ​​​ർ​​​ഗീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​ന്ത്രി എ​​​ത്തി​​​യ​​​തു​​​മി​​​ല്ല.

ഇ​​​തേ​​​സ​​​മ​​​യം, മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സി​​​പി​​​ഐ ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ നി​​​ർ​​​ണാ​​​യ​​​ക സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പി​​​എം ശ്രീ ​​​വി​​​വാ​​​ദ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മു​​​ന്ന​​​ണി മ​​​ര്യാ​​​ദ​​​ക​​​ളും പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ടു​​​ക​​​ളും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന അ​​​റി​​​യി​​​പ്പും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ലും. വി​​​വാ​​​ദ​​​വും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ലും സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്നും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

Latest News

Up